ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഭ്രൂണഹത്യ അവസാനിക്കാൻ പ്രാർത്ഥിക്കുന്ന ആളുകൾക്ക് നേരെ അബോര്‍ഷന്‍ അനുകൂലികള്‍ ആക്രമണം നടത്തി. മാർച്ച് 1 ന് നടത്തിയ ആക്രമണത്തെ അഭിഭാഷകനും 40 ഡേയ്‌സ് ഫോർ ലൈഫ് ഇൻ്റർനാഷണലിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ടോമിസ്ലാവ് കുനോവിച്ച് അപലപിച്ചു. ഇൻ്റർനാഷണൽ പ്ലാൻഡ് പാരൻ്റ്ഹുഡ് ഫെഡറേഷൻ്റെ ഓഫീസിനു അടുത്ത് പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ആളുകളെ ഇരുപതോളം പേര്‍ അടങ്ങുന്ന ഭ്രൂണഹത്യ അനുകൂലികള്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയുമായിരിന്നുവെന്ന് ടോമിസ്ലാവ് ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥിക്കാന്‍ പങ്കെടുക്കുന്നവരുടെ ഒത്തുചേരാനുള്ള അവകാശത്തെയും കേന്ദ്രം സന്ദർശിക്കുന്ന ഗർഭിണികളുടെ സ്വകാര്യതയെയും ഒരുപോലെ മാനിക്കണമെന്നും കോടതികൾ ആവശ്യപ്പെടുന്ന പ്രകാരം നിയമപരമായ രീതിയിലാണ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തിയതെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കൃത്യമായ ഇടപെടല്‍ നടത്തിയില്ലായെന്നു ടോമിസ്ലാവ് കുനോവിച്ച് ആരോപിച്ചു. ‘നീ കൊല്ലരുത്’ എന്ന ദൈവിക കൽപ്പനയുടെ ലംഘനം ക്രൈസ്തവരുടെ മനസ്സാക്ഷിയെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
