കൊട്ടാരക്കര : വേങ്ങൂർ ട്രൂലൈറ്റ് ഫോർ ഏഷ്യ ബിബ്ലിക്കൽ സെമിനാരിയുടെ 14-ാമത് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 5-ന്
നടന്നു. ഡോ. വി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രെസിഡന്റ് റവ. ഡോ. സാമുവൽ കുഞ്ഞുമോൻ മുഖ്യസന്ദേശം നൽകി. റവ. സാം ജോർജ്, റവ. ഡോ. ബാബു തോമസ്, റവ. ഷാജി ഡാനിയേൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
വിവിധ ദൈവശാസ്ത്ര കോഴ്സുകൾ പൂർത്തിയാക്കിയ 70 വിദ്യാർത്ഥികൾക്കാണ് ഈ വർഷം ബിരുദം നൽകിയത്. പ്രിൻസിപ്പൽ റവ. ജെറിൻ റോബർട്ട് സെമിനാരിയിലെ എം.ടിഎച്ച് (M.Th), ബി.ടിഎച്ച് (B.Th), എം.ഡിവ് (M.Div), ഡി.മിം (D.Mim) എന്നീ ഓൺലൈൻ, ഓഫ്ലൈൻ കോഴ്സുകളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ, ഈ വർഷം മുതൽ എം.ടിഎച്ച് കോഴ്സ് മലയാളം മീഡിയത്തിലും ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പാസ്റ്റേഴ്സ് കോൺഫറൻസിന് ജോൺസൺ തോമസും കെ.പി. തോമസും നേതൃത്വം നൽകി. എഡിസൺ തോമസ് സ്വാഗതവും റോഷൻ ടി. ജോസഫ് നന്ദിയും രേഖപ്പെടുത്തി. വരും വർഷങ്ങളിലും കൂടുതൽ വിദ്യാർത്ഥികളെ ആത്മീയ ശുശ്രൂഷയ്ക്കായി സജ്ജരാക്കാൻ സെമിനാരി ലക്ഷ്യമിടുന്നു.

Comments are closed.