Ultimate magazine theme for WordPress.

ഭീതിയിലായി വെനസ്വേല; അമേരിക്കൻ ആക്രമണത്തിൽ 40 മരണം

കാരക്കാസ്: വെനസ്വേലയിൽ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ സൈനികരും സാധാരണക്കാരും അടക്കം 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതേത്തുടർന്ന് രാജ്യം കടുത്ത അനിശ്ചിതത്വത്തിലും ഭീതിയിലുമാണ്.

ആശയവിനിമയം തടസ്സപ്പെട്ടു നഗരത്തിന് 100 കിലോമീറ്റർ അകലെയുള്ള വെനസ്വേലയിലെ ഏറ്റവും വലിയ സൈനിക വ്യോമത്താവളം അമേരിക്കൻ സൈന്യം തകർത്തു. യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ കാരക്കാസിലെ കടകമ്പോളങ്ങളും സൂപ്പർമാർക്കറ്റുകളും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതം പൂർണ്ണമായും നിലച്ചു. നഗരം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഭക്ഷണത്തിനും അവശ്യസാധനങ്ങൾക്കുമായി ജനങ്ങൾ നീണ്ട വരികളിൽ കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.

Sharjah city AG

Comments are closed.