വീണാ ആശിഷ് നിത്യതയിൽ
ഡിട്രോയിറ്റ് :വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും, പരേതയായ സൂസി ജോസഫിന്റെയും മകളും, വാളക്കുഴി നെയ്‌തെതില്‍ ആശിഷ് തോമസിന്റെ ഭാര്യയും, ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച് അംഗവുമായ വീണാ ആശിഷാണ് (42 വയസ്സ്) ഡിട്രോയിറ്റില്‍ ഹൃദ്രോഗത്തെ തുടർന്ന് നിര്യാതയായത്. ഐ റ്റി ഉദ്യോഗസ്ഥയായിരുന്നു.
മകള്‍: അബീഗയില്‍. ഒരു മാസം മുന്‍പ് ഡാളസ്സ് മസ്‌കിറ്റില്‍ ഹൃദ്രോഗത്തെ തുടര്‍ന്നു മരണമടഞ്ഞ ശ്രീ സാമുവേല്‍ ജോസഫാണ് (വിനു, 51 വയസ്സ്) ഏക സഹോദരന്‍.
സംസ്‌കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
