വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്‌തെന്ന് വത്തിക്കാൻ. പുറത്തിറക്കിയ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് അദ്ദേഹത്തിന് ഇപ്പോൾ മരണ ഭീഷണി ഇല്ല എന്ന് പറഞ്ഞിരിക്കുന്നത്.
88 വയസ്സുള്ള മാർപ്പാപ്പ ചികിത്സയ്ക്കായി കുറച്ചുദിവസം കൂടി ആശുപത്രിയിൽ തങ്ങുമെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് വത്തിക്കാൻ പറഞ്ഞു. ബ്രോങ്കൈറ്റിസ് ബാധിച്ച മാർപാപ്പ ഫെബ്രുവരി 14 നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചത്തെ ഒരു മുൻ അപ്ഡേറ്റിൽ പോപ്പ് ആശുപത്രിയിൽ തന്റെ ശാരീരികവും ശ്വസനപരവുമായ തെറാപ്പി പുനരാരംഭിച്ചതായി വത്തിക്കാൻ പറഞ്ഞു.
