Ultimate magazine theme for WordPress.

സൗന്ദര്യ ശസ്ത്രക്രിയകൾക്കെതിരെ വത്തിക്കാൻ; ആത്മീയ സൗന്ദര്യത്തിന് ഊന്നൽ

വത്തിക്കാൻ സിറ്റി: മനുഷ്യശരീരത്തിലെ സ്വാഭാവിക മാറ്റങ്ങളെ മറയ്ക്കാനായി നടത്തുന്ന അമിതമായ സൗന്ദര്യ ശസ്ത്രക്രിയകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാൻ. വത്തിക്കാന്റെ ഇന്റർനാഷണൽ തിയോളജിക്കൽ കമ്മീഷൻ പുറത്തിറക്കിയ പുതിയ പഠനരേഖയിലാണ് ഈ സുപ്രധാന നിർദ്ദേശങ്ങൾ ഉള്ളത്. പ്രായമാകുമ്പോൾ മുഖത്തുണ്ടാകുന്ന ചുളിവുകൾ ശരീരത്തിന്റെ സ്വാഭാവികതയുടെ ഭാഗമാണെന്നും ബാഹ്യമായ മിനുക്കുപണികളേക്കാൾ മനുഷ്യന്റെ ആന്തരികമായ വിശുദ്ധിക്കാണ് മുൻഗണന നൽകേണ്ടതെന്നും വത്തിക്കാൻ ഓർമ്മിപ്പിക്കുന്നു.

ശരീരത്തെ ദൈവത്തിന്റെ പ്രതിരൂപമായാണ് സഭ കാണുന്നത്. കേവലം പുറംമോടിക്കായി ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ‘ശരീര ആരാധന’ എന്ന തെറ്റായ പ്രവണതയിലേക്ക് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മനുഷ്യശരീരത്തെ യന്ത്രവൽക്കരിക്കുന്ന രീതികൾ എന്നിവ മനുഷ്യന്റെ അന്തസ്സിനെ ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Sharjah city AG

Comments are closed.