Ultimate magazine theme for WordPress.

വഡോദര യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

ഗുജറാത്ത് : വഡോദര ബറോഡയിലുള്ള പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പി 2024 – 26 വർഷത്തേയ്ക്ക് പുതിയ ഭാരവാഹികളെ മുൻ പ്രസിഡണ്ട് പാ. പി . പി . ബെന്നിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ തിരഞ്ഞെടുത്തു. ശാലേം പെന്തകോസ്ത് ഫെലോഷിപ്പ്‌ സഭയിൽ 2024 മാർച്ച് 24 ന് വൈകിട്ട് നടത്തപ്പെട്ട ജനറൽ ബോഡി മീറ്റിങ്ങിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡണ്ട് പാ. ബിനുമോൻ ബേബി (ഐപിസി സിറ്റി പ്രയാർ ഹാൾ വഡോദര ) , വൈസ് പ്രസിഡന്റ് പാ. വി. എ. അലക്സാൻഡർ (ഷാരോൺ ഫെലോഷിപ്പ്‌ ചർച്ച് ,മക്കാർപ്പുര ) സെക്രട്ടറി പാ. നിധിൻ ഗുഡേയ്ക്കർ (കാർമേൽ ഏ.ജി. ചർച്ച് ), ട്രഷറർ ബ്ര. എബിസോൺ ജേക്കബ് (ശാലേം ഫെലോഷിപ്പ്‌ ചർച്ച്) , ജോയിൻ സെക്രട്ടറി പാ. മുകേഷ് കുമാർ (ഐ പി സി കലോൾ ), പാ. ബാബു സാമുവേൽ എന്നിവർ പുതിയ ഭാരവാഹികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. പാ. വി എ തോമസ് കുട്ടിയുടെ ആശീർവാദത്തോടെ മീറ്റിങ് സമാപിച്ചു. വഡോദര പട്ടണത്തിൽ വിവിധ നിലയിലുള്ള ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്കു ഈ കൂട്ടായ്മ നേതൃത്വം വഹിച്ചു വരുന്നു.

Sharjah city AG