ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. അടുത്തയാഴ്ച യുസിസി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. യൂണിഫോം സിവില്‍ കോഡിന്റെ കരട് പൂര്‍ത്തിയായതായി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ജൂണില്‍ അറിയിച്ചിരുന്നു. ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനം ദീപാവലിക്ക് ശേഷമുള്ള ആഴ്ച വിളിച്ചു ചേര്‍ക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഈ സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കും.
