കുവൈറ്റ് : ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഒരു എഫ്-15 (F-15) യുദ്ധവിമാനം കുവൈറ്റിന് മുകളിൽ തകർന്നുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ആഗോളതലത്തിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഈ വിമാനം തങ്ങൾ വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെടുമ്പോഴും, ഇത് സ്വന്തം സൈന്യത്തിന്റെ അബദ്ധത്തിലുള്ള ആക്രമണം മൂലമാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഒന്നിലധികം അമേരിക്കൻ സൈനിക വിമാനങ്ങൾ തകർന്നതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. തകർന്ന വിമാനങ്ങളിലെ പൈലറ്റുമാർ സുരക്ഷിതമായി പുറത്തുകടന്നതായും അവരെ രക്ഷപ്പെടുത്തിയതായും മന്ത്രാലയ വക്താവ് അറിയിച്ചു. വിമാനങ്ങൾ തകരാനുള്ള യഥാർത്ഥ കാരണം കണ്ടെത്താൻ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധവിമാനങ്ങൾ തകരുന്നത് ആഗോള സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്.

Comments are closed.