ആക്രമണ ആയുധങ്ങൾ നിരോധിക്കണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്
വാഷിംഗ്‌ടൺ :ഹൈലാൻഡ് പാർക്ക് സ്വാതന്ത്ര്യദിന പരേഡിൽ നടന്ന വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും, ചെയ്‌ത സംഭവത്തിന് പിന്നാലെ ആണ്
ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ള ആയുധങ്ങൾക്ക് നിരോധനം വേണം എന്ന ആവശ്യം ഉന്നയിച്ചാണ് ഹാരിസ് രംഗത്തെത്തിയത് .അമേരിക്കയ്ക്ക് ന്യായമായ തോക്ക് സുരക്ഷാ നിയമങ്ങൾ ആവശ്യമാണെന്ന് ഹാരിസ് കൂട്ടിച്ചേർത്തു. തോക്ക് നിർമ്മാതാക്കളെ ബാധ്യതാ കവചത്തിന് കീഴിൽ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞു.
