Ultimate magazine theme for WordPress.

*ഇറാൻ വനിതാ ദേശീയ ഫുട്ബോൾ ടീമിലെ അംഗങ്ങൾക്ക് അഭയം നൽകാൻ അമേരിക്ക*

 

 

യുഎസ് : ഇറാൻ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾക്ക് അഭയം നൽകാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ദേശീയഗാനം പാടാതെ മൗനം പാലിച്ച് പ്രതിഷേധിച്ച അഞ്ച് താരങ്ങളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.

ഇറാനിലെ തീവ്രവിഭാഗങ്ങൾ ഇതിനെ രാജ്യദ്രോഹമായി പ്രഖ്യാപിച്ചതോടെ, താരങ്ങൾ മടങ്ങിയെത്തിയാൽ കടുത്ത ശിക്ഷയോ വധശിക്ഷയോ നേരിടേണ്ടി വരുമെന്ന ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് ട്രംപ് ഇടപെട്ടത്. താരങ്ങളെ ഇറാനിലേക്ക് തിരിച്ചയക്കുന്നത് വലിയൊരു ദുരന്തത്തിന് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി സംസാരിച്ച ട്രംപ്, അവർക്ക് അഭയം നൽകാൻ ഓസ്‌ട്രേലിയ തയ്യാറല്ലെങ്കിൽ അമേരിക്ക ആ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

Sharjah city AG

Comments are closed.