Ultimate magazine theme for WordPress.

നൈജീരിയയിൽ ക്രൈസ്തവരെ വേട്ടയാടുന്ന ഐസിസ് ഭീകരർക്ക് തിരിച്ചടി നൽകി അമേരിക്ക

വാഷിംഗ്ടൺ: നൈജീരിയയിൽ ക്രൈസ്തവ വിശ്വാസികൾക്ക് നേരെ നടന്നു വരുന്ന ക്രൂരമായ കൂട്ടക്കൊലകൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ സൈനിക നീക്കം നടത്തി. വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ നിരപരാധികളായ ക്രിസ്ത്യാനികളെ ലക്ഷ്യം വയ്ക്കുന്ന ഐസിസ് ഭീകരർക്ക് നേരെ മാരകമായ ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

വർഷങ്ങളായി തത്തുല്യമില്ലാത്ത വിധം ക്രൂരമായാണ് ഭീകരർ ക്രിസ്ത്യൻ വിശ്വാസികളെ കൊന്നൊടുക്കുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ക്രിസ്ത്യാനികളെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത വില നൽകേണ്ടി വരുമെന്ന് താൻ നേരത്തെ തന്നെ ഭീകരർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. കമാൻഡർ ഇൻ ചീഫ് എന്ന നിലയിലുള്ള തന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം ഭീകര കേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണങ്ങൾ നടത്തി. തന്റെ നേതൃത്വത്തിന് കീഴിൽ റാഡിക്കൽ ഇസ്ലാമിക് തീവ്രവാദം വളരാൻ അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഈ വാർത്ത അറിയിച്ചതിനോടൊപ്പം തന്നെ ലോകമെമ്പാടുമുള്ളവർക്ക് അദ്ദേഹം ക്രിസ്മസ് ആശംസകളും നേർന്നു.

 

Sharjah city AG

Comments are closed.