വാഷിംഗ്ടൺ : ഏകദേശം 40 ദിവസത്തോളം നീണ്ടുനിന്ന അമേരിക്കൻ ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ അവസാനിച്ചു. സെനറ്റിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ധാരണയായതോടെയാണ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ സ്തംഭനാവസ്ഥയ്ക്ക് വിരാമമായത്.
ഷട്ട്ഡൗൺ അവസാനിപ്പിക്കാനുള്ള ധനവിനിയോഗ ബില്ലിന് യു.എസ്. കോൺഗ്രസ് ഉടൻ അനുമതി നൽകും. പുതിയ കരാർ പ്രകാരം ജനുവരി 31 വരെ ഫെഡറൽ ഗവൺമെന്റിന് ധനവിനിയോഗത്തിന് അനുമതി ലഭിക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ കരാറിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും നീണ്ട ഷട്ട്ഡൗണാണ് ഇതോടെ അവസാനിക്കുന്നത്. സാമ്പത്തികരംഗത്ത് വലിയ ആഘാതം സൃഷ്ടിച്ച ഈ സ്തംഭനാവസ്ഥ അവസാനിച്ചത് രാജ്യത്തിന് വലിയ ആശ്വാസമാണ് നൽകിയിട്ടുള്ളത്.

Comments are closed.