വാഷിംഗ്ടൺ : തങ്ങളുടെ ഉൽപ്പന്നങ്ങൾക്കു മേലുള്ള തീരുവ ഒഴിവാക്കാൻ ഇന്ത്യ സമ്മതിച്ചെന്ന് അമേരിക്ക. ഇന്ത്യയുടെ താരിഫുകൾ ലോകത്തിലെ ഏറ്റവും ഉയർന്നതാണെന്ന് ട്രംപ് പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫുകൾ ഇന്ത്യയിലാണ്. ഞങ്ങൾ അത് സഹിക്കാൻ പോകുന്നില്ല. അവർ അത് ഒഴിവാക്കാൻ സമ്മതിച്ചു,’ ട്രംപ് വൈറ്റ് ഹൗസിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പറഞ്ഞു. താരിഫ് മാറ്റങ്ങൾ ബാധിക്കപ്പെടുന്ന സാധനങ്ങളെയോ മേഖലകളെയോ കുറിച്ച് ട്രംപ് പ്രത്യേക വിവരങ്ങൾ നൽകിയില്ല.
