Ultimate magazine theme for WordPress.

*ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തു; 80 മരണം*

*ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തു; 80 മരണം*

 

യുഎസ് : വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാന്റെ ‘ഐറിസ് ദെന’ എന്ന യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് അമേരിക്കൻ അന്തർവാഹിനി ആക്രമിച്ചു തകർത്തു. ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് സമീപം ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ടോർപ്പിഡോ ഉപയോഗിച്ചുണ്ടായ ഈ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടതായും 148 പേരെ കാണാതായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തി.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു ശത്രുരാജ്യത്തിന്റെ യുദ്ധക്കപ്പൽ അന്തർവാഹിനി ഉപയോഗിച്ച് തകർക്കുന്നതെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ഫെബ്രുവരി 15 മുതൽ 25 വരെ വിശാഖപട്ടണത്ത് നടന്ന ‘മിലാൻ 2026’ ബഹുരാഷ്ട്ര നാവിക സേനാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കപ്പൽ. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്.

Sharjah city AG

Comments are closed.