ഇൻഡോറിൽ മലയാളി സുവിശേഷകർ അറസ്റ്റിൽ
ഇൻഡോർ:മധ്യപ്രദേശിലെ ഇൻഡോറിൽ ഐ പി സി സഭാശുശ്രൂഷകനായ പാ. മൈക്കിൾ മാത്യുവിനെയും പാ. ജോമോനെയും അല്പം മുമ്പ് ആരാധനാലയത്തിൽ അതിക്രമിച്ചു കയറി പോലീസ് അറസ്റ്റ് ചെയ്തു. സഭയിൽ പ്രസംഗിക്കുവാൻ എത്തിയ പാസ്റ്റർ സാം കുമരകത്തെയും അറസ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
സുവിശേഷ വിരോധികൾ സംഘടിച്ച് ആക്രമിക്കുവാനായി ഇപ്പോഴും ആലയത്തിന്റെ കോമ്പൗണ്ടിന് ചുറ്റും നിൽക്കുകയാണ്. ഇവരുടെ മോചനത്തിനായി ദൈവസഭ പ്രാർത്ഥിക്കുക.
