തിരുവനന്തപുരം: ആമയിഴഞ്ചൻ തോട്ടിൽ മരണപ്പെട്ട റെയിൽവേ കരാർ ശുദ്ധകരണ തൊഴിലാളി ക്രിസ്റ്റഫർ ജോയിയുടെ വീട്ടിൽ യുണൈറ്റഡ് പെന്തകോസ്ത് സിനഡ് പ്രവർത്തകർ സന്ദർശിച്ചു.
യുപിഎസിന്റെ കാട്ടാകടയിലെ പ്രവർത്തകരായ പാസ്റ്റർ സുരൻ , പാസ്റ്റർ റോബിൻസൺ, കുമാരദാസ്, പാസ്റ്റർ പ്രേം കുമാർ , ബ്ര. ജപൽ ദാസ് എന്നിവരാണ് സന്ദർശനം നടത്തിയത്.
കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ജോയിയുടെ വിയോഗം കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. സ്വന്തമായി സ്ഥലമോ വീടോ ഇല്ല. പ്രായാധിക്യമുള്ള മാതാവ് മരണപ്പെട്ട ജോയിയുടെ ആശ്രയത്തിലാണ് കഴിഞ്ഞിരുന്നത്. രണ്ട് സഹോദരിമാരും ഒരു സഹോദരനും മാതാവും അടങ്ങുന്നതാണ് കുടുംബം. സഹോദരന്റെ ഭാര്യ മരണപ്പെട്ടിട്ട് വെറും 44 ദിവസമേ ആകുന്നുള്ളൂ. അപ്പോഴാണ് നാടിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മറ്റൊരു ദുരന്തം ഈ രൂപത്തിൽ ഭവനത്തിലേക്ക് വന്നത്. മന്ത്രിമാരും ഗവർണർ അടക്കമുള്ള ഉന്നതരും രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ നേതാക്കന്മാരും വീട്ടിലെത്തി അവരെ ആശ്വസിപ്പിക്കുന്നുണ്ട് എങ്കിലും ജോയിയുടെ മരണം മൂലം ഉണ്ടായ നഷ്ടം ആ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്.
