കുവൈറ്റ് സിറ്റി: യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (യു.പി.എഫ്.കെ) ഐക്യ കൺവെൻഷൻ ഒക്ടോബർ 17 ചൊവ്വ മുതൽ 20 വെള്ളി വരെ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ നടക്കും.
പാസ്റ്റർ കെ.ജെ. മാത്യു മുഖ്യ. പ്രഭാഷണം നടത്തും. വനിതാ കോൺഫറൻസിൽ സിസ്റ്റർ സൂസൻ തോമസും, യൂത്ത് കോൺഫറൻസിൽ ഇമ്മാനുവേൽ കെ.ബി യും നയിക്കും. യു.പി.എഫ്. കെ ക്വയറിനോടൊപ്പം ഗാന ശുശ്രൂഷക്ക് ഇമ്മാനുവേൽ കെ.ബി നേത്വതം നൽകും.
