യു പി എഫ് യുഎഇ കൺവൻഷൻ
യുഎഇ: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ റിവൈവ് എന്ന പേരിൽ ഏപ്രിൽ 24 മുതൽ 26 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ യോഗങ്ങൾ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) ദൈവ വചനം ശുശ്രൂഷിക്കും. യുപിഎഫ് ക്വയർ സംഗീതാരാധന നയിക്കും. കൺവൻഷൻന്റെ അനുഗ്രഹീത നടത്തിപ്പിനായി വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നതായി പ്രസിഡന്റ് പാസ്റ്റർ നിഷാന്ത് എം.ജോർജ് അറിയിച്ചു.
