വടക്കാഞ്ചേരി :41മത് യു പി എഫ് വാർഷീക കൺവെൻഷൻ റിവൈവൽ 2023ജനുവരി 27വെള്ളി മുതൽ 29ഞായർ വരെ നടത്തപ്പെടുന്നു. കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള സുവാർത്ത നഗറിൽ വെച്ച് നടക്കുന്ന കൺവെൻഷൻ യു. പി. എഫ്. ജനറൽ പ്രസിഡന്റ് പാസ്റ്റർ.ലിബിനി ചുമ്മാർ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ടു 6 ന് നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ രാജേഷ് ഏലപ്പാറ, അനിൽ കൊടിത്തോട്ടം, അജി ആന്റണി എന്നിവർ പ്രസംഗിക്കും. ശനി രാവിലെ 10 30 ന് നടക്കുന്ന സഹോദരി സമ്മേളനത്തിൽ എസ്തേർ വാവച്ചൻ സന്ദേശം നൽകുന്നു. ഞായർ രാവിലെ 10 മണിക്ക് നടക്കുന്ന സംയുക്ത സഭായോഗത്തിൽ ഡോക്ടർ പോൾസൺ പുലിക്കോട്ടിൽ മുഖ്യസന്ദേശം നൽകും
വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ 12-മത് മെഗാ ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണം ഉണ്ടായിരിക്കുന്നതാണ്. യുപിഎഫ് ക്വയർ ഗാനങ്ങൾ ആലപിക്കും .
