ഇരവിപേരൂർ: തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെന്തകോസ്ത് സമൂഹത്തിൽ നിന്നും വിജയിച്ചവരെ യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ തിരുവല്ല താലൂക്ക് കമ്മറ്റി അനുമോദിച്ചു.
പെന്തകോസ്ത് സമുദായത്തിൽ നിന്നും അസംബ്ലി തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളും സ്ഥാനാർഥികളെ പരിഗണിച്ചില്ലെങ്കിൽ പെന്തകോസ്ത് വിഭാഗത്തിന് സ്വാധിനമുള്ള മണ്ഡലങ്ങളിൽ സ്വാതന്ത്ര്യ സ്ഥാനാർഥികളെ നിർത്തുമെന്ന് യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ ദേശിയ കമ്മറ്റി മുമ്പ് പറഞ്ഞിരുന്നു.
കേരളത്തിൽ ഇന്നുവരെ പെന്തകോസ്ത് സമുദായത്തിൽ നിന്നും എം ഏൽ എ മാരോ എം പി മാരോ ഉണ്ടായിട്ടില്ല. കഴിവുള്ളവർ ധാരാളം ഉണ്ടെങ്കിലും ഇരു മുന്നണികളും പെന്തകോസ്ത് സമുദായത്തെ പരിഗണിച്ചിട്ടില്ല. ഇത്തരം സാഹചര്യത്തിലാണ് പെന്തകോസ്ത്കാർ തിരിച്ച് പുനർചിന്തിക്കേണ്ടി വന്നത്. എല്ലാ സമുദായങ്ങൾക്കും സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ ഉള്ളപ്പോഴും ഇതൊന്നും ഇല്ലാത്ത ഏക സമുദായം പെന്തകോസ്ത് വിഭാഗമാണ്. പലരും വോട്ട് ബാങ്കിന്റെ അടിസ്ഥാനത്തിൽ വിലപേശുമ്പോഴും പെന്തകോസ്ത് വിശ്വാസികൾ ഇതിനൊന്നും മുതിരാറില്ല.
കേരളത്തിലും, മറ്റ് സംസ്ഥാനങ്ങളിലും സുവിശേഷകർക്ക് നേരെയുള്ള അക്രമണങ്ങൾ വർദ്ധിച്ചപ്പോഴാണ് പെന്തകോസ്ത് ഐക്യത്തിന്റെ പ്രസക്തി മനസിലായത്. നിർദ്ധരായ സുവിശേഷകർക്ക് ഭവനം, ചികിത്സാചിലവ് എന്നി കാര്യങ്ങൾ യു പി സി ചെയ്ത് വരുന്നു. അമേരിക്ക, യൂറോപ്പ്, ജി സി സി രാജ്യങ്ങളിൽ അടക്കം യുണൈറ്റഡ് പെന്തകോസ്ത് കൗൺസിലിന്റ യൂണിറ്റുകൾ ആരംഭിച്ചു. കൗൺസിലിന്റ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റ ഭാഗമായിട്ടാണ് വിദേശരാജ്യങ്ങളിൽ യൂണിറ്റുകൾ ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും രോഗികൾക്ക് സൗജന്യമായി ആംബുലൻസ് സൗകര്യം ലഭിക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങളുമായിട്ടാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്.
താലൂക്ക് പ്രസിഡന്റ് പാസ്റ്റർ സനു ദാനിയേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശിയ ജനറൽ പ്രസിഡന്റ് ബാബു പറയത്തു കാട്ടിൽ യോഗം ഉൽഘാടനം ചെയ്തു. പാസ്റ്റർമാരായ ഡോ. സുബ്ര്യമണ്യൻ, മാത്യു കെ എസ് , ഷിബു തോമസ്, മീഖായേൽ തോമസ് കോശി കാരക്കൽ എന്നിവർ പ്രസംഗിച്ചു.

Comments are closed.