ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ അജ്ഞാത രോഗം പടരുന്നു. ഇതുവരെ 16 പേര്‍ മരിച്ചു. 38 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. കടുത്ത പനി, തല കറക്കം, ബോധക്ഷയം എന്നിവയാണ് രോഗലക്ഷണങ്ങള്‍.
ബാദല്‍ ഗ്രാമത്തില്‍ ഡിസംബര്‍ ഏഴ് മുതല്‍ റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത രോഗത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള പതിനൊന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഒരേ രോഗലക്ഷണങ്ങളാല്‍ മരിച്ചത്. ദുരൂഹ മരണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ടു. വിദഗ്ധ സംഘത്തിനൊപ്പം മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷാ വിദഗ്ധരും ഫോറന്‍സിക് സയന്‍സ് ലാബ് സംവിധാനവും ഒപ്പമുണ്ടാകും.
