Ultimate magazine theme for WordPress.

കോംഗോയിൽ അജ്ഞാത രോഗം: ആശങ്ക അറിയിച്ച് ആരോഗ്യ വിദഗ്ദർ

നൈജീരിയ : കോംഗോയിൽ അജ്ഞാത രോഗം പടർന്നു പിടിക്കുന്നതായി ലോകാരോഗ്യ സംഘടന. അൻപതിലധികം പേ‍ർ ആഴ്ചകൾക്കകം മരിച്ചതോടെ ആരോഗ്യ വിദഗ്ദർ ആശങ്ക രേഖപ്പെടുത്തി. ഫെബ്രുവരി 16 വരെയുള്ള കണക്കുകൾ പ്രകാരം വെറും അഞ്ച് ആഴ്ചകൾ കൊണ്ട് 431 പേർക്ക് ഈ രോഗം ബാധിച്ചതായും അതിൽ 53 പേർ മരിച്ചതായുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.

കോംഗോയിൽ ഒരു പ്രവിശ്യയിലുള്ള വിദൂര ഗ്രാമങ്ങളിലാണ് രോഗബാധയും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വവ്വാലിനെ ഭക്ഷിച്ച മൂന്ന് കുട്ടികളിൽ ആദ്യമായി കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഈ രോഗം പിന്നീട് വളരെ വേഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുകയായിരുന്നു. പനിയും ഛർദിയും വന്ന് തുടങ്ങുന്ന രോഗലക്ഷണങ്ങൾ പിന്നീട് ആന്തരിക രക്തസ്രാവത്തിലേക്ക് എത്തുന്നതോടെ ഗുരുതരമാവുന്നു.

Sharjah city AG