Ultimate magazine theme for WordPress.

ഐക്യദാർഡ്യ പ്രാർത്ഥനാ സംഗമം

തിരുവനന്തപുരം: മണിപ്പൂരിൽ ഉണ്ടായ സംഘർഷത്തിൻ്റെ ഭാധമായി ഭാഗമായി നൂറ് കണക്കിന് ആരാധനാലയങ്ങൾ തകർക്കപ്പെടുകയും വീടുകളും സ്കൂളുകളും ബൈബിൾ കോളേജുകളും തകർക്കപ്പെടുകയും ചെയ്തു. പതിനായിരക്കണക്കിന് ജനങ്ങൾ പാലായനം ചെയ്തു. ഗോത്ര സംഘർഷങ്ങൾക്കിടയിൽ ആസൂത്രിതമായ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ ചിലർ ശ്രമിച്ചതിൻ്റെ ഭാഗമായി ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. കലാപങ്ങൾക്ക് സ്റ്റേറ്റും പോലീസും കൂട്ടുനിൽക്കുകയാണ് ചെയ്തത്.

42 ശതമാനം ക്രൈസ്തവർ പാർക്കുന്ന സംസ്ഥാനത്ത് സുരക്ഷിതമായി ജീവിക്കാൻ സാധ്യമല്ലെങ്കിൽ ക്രൈസ്തവർ ന്യുനപക്ഷമായ പ്രദേശങ്ങളിലെ സ്ഥിതി എത്ര ഭയപ്പെടുത്തുന്നതാണ്. എല്ലാ തരത്തിലുള്ള പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട സമൂഹം ക്രൂരമായ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുകയാണ്. പിറന്ന മണ്ണിൽ ജീവിക്കാൻ കഴിയാതെ പലരും നാടുവിടുകയാണ്.
നിയമ വിവേചനവും അവകാശ നിഷേധവും ക്രൈസ്തവ സമൂഹം നേരിടുകയാണ്.

വടക്കേന്ത്യയിൽ സഭകൾക്ക് നേരെ നടക്കുന്ന കടന്നാക്രമണങ്ങളെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന നീതി നിഷേധങ്ങളെയും അപലപിച്ചു കൊണ്ട്, പീഡനം അനുഭവിക്കുന്ന മണിപ്പൂർ ജനതയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് അരുവിക്കര , ക്രിസ്റ്റ്യൻ ഫെല്ലോഷിപ്പ് പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു.

ജൂൺ 11 ഞായർ വൈകിട്ട് അഞ്ചിന് അരുവിക്കര ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ CF, പ്രസിഡൻ്റ് റവ. ജെ ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും.

പ്രഭാഷകനും സോഷ്യൽ ആക്ടിവിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട്(പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ജനറൽ സെക്രട്ടറി) മുഖ്യ പ്രഭാഷണം നടത്തും.

റവ. ഫാദർ അരുൺ എഗത്ത്( മലങ്കര കത്തോലിക്ക സഭ), റവ. ഫാദർ സാം മാത്യൂ( സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്), റവ. ഫാദർ ബി ബാബു(സിഎസ്ഐ, ഡിസ്ട്രിക്ട് ചെയർമാൻ),
റവ. ഫാദർ ഗിബർട്ട്( ലൂഥറൻ ചർച്ച്), റവ. ഫാദർ ജി.സ്റ്റുവർട്ട്( സിഎസ് ശാലേം ചർച്ച്), പാസ്റ്റർ കെ എ തോമസ്( പിസിഐ ജില്ലാ സെക്രട്ടറി) എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിക്കും.

പാസ്റ്റർ അനീഷ് ജോർജ്( CF, സെക്രട്ടറി), ബ്രദർ അഭിലാഷ് ( CF, ട്രഷറർ) ബ്രദർ സന്തോഷ് എന്നിവർ നേതൃത്വം നൽകും.

Leave A Reply

Your email address will not be published.