കുറുമ്പനാടം: ഐക്യവും സമഭാവനയുമാണ് ഭാരത സംസ്കാരത്തിന്റെ ആത്മാവെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ നടത്തിയ സമുദായ, രാഷ്ട്രീയ, മതസൗഹാർദ, സാംസകാരിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ് . ഒന്നിപ്പിന്റെ ചൈതന്യം തകർക്കുന്ന ഛിദ്രശക്തികൾ മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും സമുദായ സംഘടനകളിലും മാധ്യമ രംഗത്തും ഒക്കെ കടന്നു കയറി സമ്മർദം സൃഷ്ടിക്കുന്നുണ്ട്. അസത്യം സത്യമെന്നു തോന്നുന്ന വിധത്തിൽ അവതരിപ്പിക്കപ്പെടുന്ന മാധ്യമമേഖലയെക്കുറിച്ചും നാം ജാഗ്രത പുലർത്തണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
