Ultimate magazine theme for WordPress.

ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും പലായനം ചെയ്യിക്കുകയും ചെയ്ത് അസർബൈജാൻ

യുഎസ് : യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഫോർ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCRIF) അതിന്റെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ (CPC) പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യമാണ് അസർബൈജാൻ.മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് വംശീയ അർമേനിയൻ ക്രിസ്ത്യാനികളെയും യഹോവയുടെ സാക്ഷികളെയും പീഡിപ്പിക്കുകയും പലായനം ചെയ്യിക്കുകയും ചെയ്ത സംഭവങ്ങൾക്കു സാക്ഷിയാണ്.

“ഈ വർഷം അസർബൈജാനിൽ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട തടവുകാരുടെ എണ്ണത്തിൽ ഗണ്യമായതും ഭയാനകവുമായ വർദ്ധനവ് യു.എസ്സി.ഐ.ആർ.എഫ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇത്തരത്തിൽ വിശ്വാസവുമായി ബന്ധപ്പെട്ട കാരണങ്ങളിൽ അറസ്റ്റിലാകുന്ന ആളുകൾ തെറ്റായ കുറ്റസമ്മതം നടത്തുന്നതിനായി അവരെ ലൈംഗികമായി പീഡിപ്പിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നതും വ്യാപകമാകുന്നു“- വാർഷിക റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങിൽ യു.എസ്സി.ഐ.ആർ.എഫ് കമ്മീഷണർ സ്റ്റീഫൻ ഷ്നെക്ക് വെളിപ്പെടുത്തി.

Sharjah city AG
Leave A Reply

Your email address will not be published.