Ultimate magazine theme for WordPress.

നിർധരായ സുവിശേഷകർക്ക് പെൻഷൻ അനുവദിക്കണമെന്ന് യുണൈറ്റഡ് പെന്തകോസ്ത് കൺസിൽ

തിരുവല്ല: കന്യസ്ത്രീകൾക്ക് പെൻഷൻ അനുവദിച്ച സർക്കാർ നടപടിയെ യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ സ്വാഗതം ചെയ്തു. ഭരണകുടം ഒരു വിഭാഗത്തിന് മാത്രം അനുകൂല്യങ്ങൾ നൽകുമ്പോൾ, സമാന സാഹചചര്യങ്ങളിൽ സേവനം ചെയ്യുന്നവരെ തഴഞ്ഞ് ക്രിസ്തീയ സമൂഹത്തിനിടയിൽ ഭിന്നതഉണ്ടാക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സഭാ നേതൃത്വങ്ങളെ തൃപ്തിപെടുത്തി വോട്ട് ബാങ്ക് സുരക്ഷിമാക്കാനുള്ള രാഷ്ട്രിയ തന്ത്രമായി യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ ഇതിനെ കാണുന്നുവെന്നും പ്രസിഡണ്ട് ബാബു പറയത്തുകാട്ടിൽ പറഞ്ഞു.

കത്തോലിക്കാ സമുദായം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ളത് പെന്തകോസ്ത് വിഭാഗമാണ്. കേരളത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവൽക്കരണം നടത്തുന്ന സഭയുടെ സുവിശേഷകരെ സുവിശേഷ വിരോധികൾ ആക്രമിക്കുന്നു. ഇവർക്ക് സുരക്ഷിതത്തമില്ല. ഇവർ സമൂഹത്തിന് നൽകുന്ന സംഭാവനകൾ വലുതാണ്. ചില മതങ്ങളിലെ പുരോഹിതർക്കും അധ്യാപകർക്കും സർക്കാർ പെൻഷൻ നൽകുമ്പോൾ പാസ്റ്റമാരെയും വൈദികരെയും മാറ്റി നിർത്തുന്ന പ്രവണതയോട് യോജിക്കാനാവില്ലെന്നും കന്യസ്ത്രീകൾക്ക് പെൻഷൻ അനുവദിച്ച സർക്കാർ നടപടി സാമൂഹിക നീതിയായി വാഴ്ത്തപെടുമ്പോഴും നിർധരായ പാസ്റ്റർമാരെയും വൈദികരെയും ഈ പദ്ധതിയിൽ നിന്നും ബോധപൂർവം മാറ്റി നിർത്തിയത് എന്തിനാണെന്ന ചോദ്യവും ക്രിസ്തീയ സമൂഹത്തിൽ അലയടിക്കുന്നതായും കൗൺസിൽ വിലയിരുത്തി. 60 വയസ് കഴിഞ്ഞ നിർധരായ സുവിശേഷകർക്ക് പെൻഷൻ അനുവദിക്കണമെന്ന് യുണൈറ്റഡ് പെന്തകോസ്ത് കൺസിൽ ദേശീയ പ്രസിഡന്റ്‌ ബാബു പറയത്തുകാട്ടിലും ദേശീയ ജനറൽ സെക്രട്ടറി തോമസ് ശമുവേലും ആവശ്യപ്പെട്ടു

Sharjah city AG

Comments are closed.