Ultimate magazine theme for WordPress.

United Pentecost Foundation ഐക്യ കൺവെൻഷൻ; രണ്ടാമത് പ്രൊമോഷണൽ മീറ്റിംഗ് ജനുവരി 2 ന്

 

വേൾഡ് ഐക്യ പെന്തെക്കോസ്തു കൺവെൻഷൻ തിരുവല്ല ഉണർവ് 2024:ന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലകളിലും പ്രാർത്ഥന സംഗമവും , പ്രൊമോഷണൽ മീറ്റിംഗും നടന്നു വരുന്നു. തിരുവനന്തപുരം ജില്ലയിൽ രണ്ടാമത് പ്രൊമോഷണൽ മീറ്റിംഗ് 2024 ജനുവരി 2 ന് വൈകിട്ട് 3.30 മുതൽ 5-30 വരെ പട്ടം പ്ലാമൂട് അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഹാളിൽ നടത്തുവാൻ തീരുമാനമായി.

പ്ലാമൂട് AG. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ സ്റ്റോ ബി, പി.സി.ഐ ജില്ലാ സെക്രട്ടറി പാസ്റ്റർ കെ.എ. തോമസ്.ജി.എം മീഡിയ ഡയറക്ടർ പാസ്റ്റർപോൾ സൂരേന്ദ്രൻ , ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ മെബർ ബ്രദർ പീറ്റർ മാത്യു കല്ലൂർ എന്നിവർ കോഡിനേറ്ററായി പ്രവർത്തിക്കുന്നു. പെന്തെക്കോസ്തു സമൂഹത്തിന്റെ തികഞ്ഞ ഐക്യത ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യുണൈറ്റഡ് പെന്തെക്കോസ്തു ഫൗണ്ടേഷൻ എന്ന സംഘടനയാണ് കൺവെൻഷൻ സംഘട കർ.

ആദ്യം രജീഷ്ട്രർ ചെയ്യുന്ന 200 പേർക്കാണ് പ്രവേശനം . മനുഷ്യനെ ഭയമില്ലാത്ത – ദൈവത്തെ മാത്രം ഭയപ്പെടുന്ന ഐ പി.സി ക്കാരും . ഏ.ജി. സഭാ,ചർച്ച് ഓഫ് ഗോഡ്, ശാരോൻ ഫെലോഷിപ്പ് , മറ്റ് സ്വതന്ത്ര സഭകൾ എന്നീവയുടെ നേതാക്കൾ പങ്കെടുക്കുന്നു. സ്വതന്ത്ര സഭകളുടെ നേതൃത്വങ്ങൾക്ക് പ്രത്യേക ക്ഷണമാണ് നൽകുന്നത്. തുടർന്നും ഐക്യമായി പ്രവർത്തനങ്ങളുടെ പുതിയ പദ്ധതികൾക്ക് രൂപം നൽകും.

Sharjah city AG