Ultimate magazine theme for WordPress.

മാനവികതയ്ക്കും വിശ്വ സാഹോദര്യത്തിനും പ്രാധാന്യം നൽകുന്ന കർമ്മ പദ്ധതികൾ അനിവാര്യം : ഡോ. ഏബ്രഹാം മാത്യു പൊൻമേലിൽ

കൊട്ടാരക്കര: യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് (യുആർഐ) സൗത്ത് ഇന്ത്യ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഐക്യരാഷ്ട്രസഭ മതസൗഹാർദ വാരാചരണത്തിന് കരിക്കം കിപ്സിൽ തുടക്കമായി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ സംസ്ഥാന വൈസ് ചെയർമാൻ ഡോ.എബ്രഹാം മാത്യു പൊൻമേലിൽ വാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

മത തീവ്രവാദ തത്വശാസ്ത്രങ്ങളോടും വർഗീയതയോടും സ്നേഹത്തിന്റെ ഭാഷയിൽ പ്രതികരിക്കുന്ന തലമുറ കാലഘട്ടത്തിന്റെ ആവശ്യമെന്നും മാനവികതയ്ക്കും വിശ്വസാഹോദര്യത്തിനും പ്രാധാന്യം നൽകുന്ന കർമ്മപദ്ധതികളിലൂടെ വരും തലമുറയെ മതാതീത ചിന്തകളിലേക്ക് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതങ്ങളുടെയും തത്വങ്ങൾ ചരിത്രപശ്ചാചാത്തലത്തോടെ പഠിപ്പിക്കുന്നതും മനുഷ്യർ കലർപ്പില്ലാത്ത മത വിശ്വാസങ്ങളിലേക്ക് മടങ്ങുന്നതും ലോകത്തെ മതങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുമെന്നും അമ്പലങ്ങളും പള്ളികളും തൊട്ടുരുമ്മി നിൽക്കുന്ന കേരളം മത സൗഹാർദ്ദത്തിന്റെ ബാക്കി പത്രങ്ങളാണെന്നും സമാധാന ശാക്തീകരണ ക്യാംപെയ്ന്റെ ഉദ്ഘാടനം നിർവഹിച്ച യുആർഐ ഏഷ്യ കോഡിനേറ്റർ ഡോ.ഏബ്രഹാം കരിക്കം പറഞ്ഞു.

യുആർഐ ദക്ഷിണേന്ത്യ ചെയർമാൻ പി. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈഎംസിഎ പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി, കിപ്സ് അഡ്മിനിസ്ട്രേറ്റർ നിഷ വി. രാജൻ,പ്രിൻസിപ്പൽ ഷിബി ജോൺസൺ, കെ. ജി. മത്തായിക്കുട്ടി, പി. ജോൺ, എം. തോമസ് എന്നിവർ പ്രസംഗിച്ചു.

Sharjah city AG