Ultimate magazine theme for WordPress.

ഗാസയിൽ വെടിനിർത്തലിലും നൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി യൂണിസെഫ്

ജനീവ: ഗാസയിൽ ഇസ്രായേൽ-പാലസ്തീൻ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും കുട്ടികൾ കൊല്ലപ്പെടുന്നത് തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ സംഘടനയായ യൂണിസെഫ്. ജനുവരി 13-ന് ജനീവയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യൂണിസെഫ് വക്താവ് ജെയിംസ് എൽഡറാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം മാത്രം നൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി യൂണിസെഫ് സ്ഥിരീകരിച്ചു. ഇതിൽ 60 ആൺകുട്ടികളും 40 പെൺകുട്ടികളും ഉൾപ്പെടുന്നു. ഗാസയിൽ ഓരോ ദിവസവും ഒരു കുട്ടി വീതം കൊല്ലപ്പെടുന്ന സാഹചര്യം ഇപ്പോഴുമുണ്ടെന്ന് ജെയിംസ് എൽഡർ അപലപിച്ചു. പലയിടങ്ങളിലും ബോംബാക്രമണങ്ങൾ തുടരുന്നത് കുട്ടികളുടെ ജീവന് ഭീഷണിയാകുന്നു.

Sharjah city AG

Comments are closed.