Ultimate magazine theme for WordPress.

കോംഗോയിൽ കുട്ടികൾ സായുധസംഘങ്ങളിൽ ചേരാൻ നിർബന്ധിതരാകുന്നുണ്ടെന്ന് യൂണിസെഫ്

കോംഗോ : കോംഗോയിലെ കിഴക്കൻ പ്രദേശങ്ങളിലെ കുട്ടികൾ കടുത്ത ചൂഷണങ്ങൾ മൂലം സായുധസംഘങ്ങളിൽ ചേരാൻ നിർബന്ധിതരാകുന്നുണ്ടെന്ന് യൂണിസെഫ്. ഫെബ്രുവരി പതിമൂന്ന് വ്യാഴാഴ്ച ഒരു പ്രസ്താവനയിലൂടെയാണ് സംഘടന ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, കോംഗോയുടെ വടക്കൻ പ്രദേശങ്ങളിലും തെക്കൻ കിവുവിലും കുട്ടികൾക്കുനേരെ നടത്തുന്ന കടുത്ത ആക്രമണങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചുമുള്ള ഭയാനകമായ വാർത്തകളാണ് പുറത്തുവരുന്നതെന്ന് യൂണിസെഫ് അദ്ധ്യക്ഷ കാതറിൻ റസ്സൽ അപലപിച്ചു. മുൻ വർഷങ്ങളിൽ രേഖപ്പെടുത്തപ്പെട്ടതിനേക്കാൾ അധികമായി ബലാത്സംഗങ്ങളും മറ്റ് ലൈംഗികചൂഷണങ്ങളും ഇവിടങ്ങളിൽ അരങ്ങേറുന്നുണ്ടെന്നും കാതറിൻ റസ്സൽ വിശദീകരിച്ചു.

Sharjah city AG