ബെയ്റൂട്ട്: ലെബനനിൽ തുടരുന്ന വ്യോമാക്രമണങ്ങളിൽ കുട്ടികൾ കടുത്ത ഭീഷണിയാണെന്ന് നേരിടുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ വിഭാഗമായ യൂണിസെഫ്. മാർച്ച് മൂന്നിന് മാത്രം നടന്ന ആക്രമണങ്ങളിൽ ഏഴ് കുട്ടികൾ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 60,000-ത്തോളം ആളുകൾ ലെബനനിൽ സ്വന്തം വീടുകളിൽ നിന്ന് പലായനം ചെയ്തു. ഇതിൽ 18,000-ത്തോളം പേർ കുട്ടികളാണെന്നത് സാഹചര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. രാജ്യത്തുടനീളം 300-ഓളം അഭയാർത്ഥി ക്യാമ്പുകൾ തുറന്നിട്ടുണ്ടെങ്കിലും പലതും ഇപ്പോൾത്തന്നെ നിറഞ്ഞുകഴിഞ്ഞു. ഒരു കുട്ടി പോലും കൊല്ലപ്പെടാൻ പാടില്ലെന്നും ജീവിതകാലം മുഴുവൻ പേറേണ്ടി വരുന്ന മാനസിക-ശാരീരിക മുറിവുകളിലേക്ക് അവരെ തള്ളിവിടരുതെന്നും യൂണിസെഫ് പ്രതിനിധി മാർക്കോലൂയീജി കോർസി പ്രസ്താവിച്ചു.

Comments are closed.