Ultimate magazine theme for WordPress.

ഉക്രൈനിൽ അണ്ടർഗ്രൗണ്ട് റെയിൽവേ ദൗത്യം തുടരുന്നു

ഉക്രൈൻ :ഉക്രൈൻ യുദ്ധത്തിനിടയിൽ റഷ്യൻ ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോയ കുട്ടികളെ രക്ഷിക്കാൻ ഇവാഞ്ചലിക്കൽ സംഘടനകൾ നടത്തുന്ന പ്രവർത്തനം ലോകത്തെ വിസ്മയിപ്പിക്കുന്നു. ‘അണ്ടർഗ്രൗണ്ട് റെയിൽവേ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ശൃംഖല അതിസാഹസികമായാണ് പ്രവർത്തിക്കുന്നത്.നൂറുകണക്കിന് കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി റഷ്യൻ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സഭ ഈ ദൗത്യം ഏറ്റെടുത്തത്. ജീവൻ പണയപ്പെടുത്തിയാണ് സഭാ പ്രവർത്തകർ അതിർത്തി കടന്ന് ഈ കുട്ടികളെ കണ്ടെത്തുന്നത് .യുദ്ധം അവസാനിക്കുന്നത് വരെ ഈ ദൗത്യം തുടരുമെന്ന് സഭാ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഓരോ കുട്ടിയും തന്റെ മാതാപിതാക്കളുടെ അരികിൽ എത്തുന്നതുവരെ വിശ്രമമില്ലെന്നതാണ് ഇവാഞ്ചലിക്കൽ സംഘടനകളുടെ നിലപാട്.

Sharjah city AG

Comments are closed.