Ultimate magazine theme for WordPress.

ഗാസയിലെ അവസാനിക്കാത്ത യുദ്ധം കുട്ടികളുടെ മനസ്സിൽ ഭയം നിറയ്ക്കുകയാണെന്ന് യൂണിസെഫ്

ഗാസ : വിശുദ്ധനാട്ടിലും ഗാസയിലും അവസാനമില്ലാതെ തുടരുന്ന യുദ്ധം കുട്ടികളുടെ മനസ്സുകളിൽ ഭയം നിറയ്ക്കുകയാണെന്ന് യൂണിസെഫ്. ഗാസയിൽ സംഘർഷാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടേത് ജീവിതമല്ലെന്നും അവിടെ സുരക്ഷിതമായ ഒരിടവും ഇല്ലെന്നും ആഹാരവും വെള്ളവും ഇന്ധനവും ഔഷധങ്ങളുമെല്ലാം തീർന്നുകൊണ്ടിരിക്കയാണെന്നും യൂണിസെഫ് സംഘടനയുടെ വിവര വിനിമയ ഉദ്യോഗസ്ഥൻ സലിം ഓവ്വെൽസ് ഒരു പ്രസ്താവനയിൽ ആശങ്ക പ്രകടിപ്പിച്ചു. പത്തുമാസത്തിലേറെയായി നരകതുല്യമായ ഒരു അവസ്ഥയാണുള്ളതെന്നും കെട്ടിടങ്ങളുൾപ്പടെ സകലതും തകർന്നു തരിപ്പണമായിരിക്കയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Sharjah city AG

Comments are closed.