ഐപിസി ടൗൺ ചർച്ച് ഒരുക്കുന്ന ‘ഉണർവ്വ് 2023’കാട്ടാക്കടയിൽ
കാട്ടാക്കട : ഐ.പി.സി ആറാമട സെന്ററിൽ ഉൾപ്പെട്ട കാട്ടാക്കട ചൂണ്ടുപലക ഐ പി സി ഠൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഉണർവ്വ് യോഗം , ഡിസംബർ 29 മുതൽ 2023 ജനുവരി 01 വരെ നടക്കും. പകൽ ആരാധനകൾ രാവിലെ 10 മുതൽ 01 വരെയും, രാത്രിയോഗങ്ങൾ വൈകുന്നേരം 06.30 മുതൽ 09 വരെയും നടക്കും.
പാസ്റ്റർമാരായ ബിജു മാത്യു ഇടമൺ, റ്റി ആർ രജുകുമാർ കാട്ടാക്കട എന്നിവർ ദൈവവചന സന്ദേശങ്ങൾ നൽകും. സംഗീത ശുശ്രൂഷകൾക്ക് ചർച്ച് ക്വയർ നേതൃത്വം നൽകും.
