ഉത്തര്‍പ്രദേശ് : ഭാര്യയുടെ മദ്യപാനം സഹിക്കാന്‍ വയ്യാതെ യുവാവ് പോലീസിൽ പരാതി നൽകി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള യുവാവാണ് പോലീസ് സ്റ്റേഷനിലെ ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ നല്‍കിയ കൗണ്‍സിലിംഗിനിടെ പാരതി അറിയിച്ചിരിക്കുന്നത്.
യുവാവിന്റെയും ഭാര്യയുടേയും പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഭാര്യ നിരന്തരം മദ്യപിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ മദ്യത്തോട് അത്ര താല്പര്യമില്ലാത്ത യുവാവ് ഭാര്യയെ അവരുടെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് ഭാര്യ തന്നെ ദിവസവും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് യുവാവ് വെളിപ്പെടുത്തിയത്. യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് യുവതി സമ്മതിച്ചു.
