ഉഴവൂർ: ദീർഘകാലമായി രോഗശയ്യയിലായ ഭാര്യയുടെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഉഴവൂർ സ്വദേശിയായ ഷാജിമോൻ. 2009 മുതൽ തുടങ്ങിയ ചികിത്സാ ജീവിതം ഇപ്പോൾ ഭാര്യ ബിന്ദുവിന്റെ ജീവൻ നിലനിർത്താൻ 9 ലക്ഷം രൂപയോളം അടിയന്തരമായി വേണമെന്ന അവസ്ഥയിൽ എത്തിനിൽക്കുകയാണ്.
കഴിഞ്ഞ 16 വർഷമായി ബിന്ദു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഗർഭപാത്രത്തിലും അണ്ഡാശയത്തിലുമായി ഒമ്പതോളം മുഴകൾ കണ്ടെത്തിയതിനെ തുടർന്ന് നാല് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്നു. ഇതിനുപിന്നാലെ ഹൃദയത്തിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാവുകയും, അത് അരയ്ക്ക് താഴേക്ക് തളർന്നുപോകുന്ന ഗുരുതര സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്തു. രക്തം കട്ടപിടിച്ചത് നീക്കം ചെയ്യുന്നതിനായി അഞ്ച് ശസ്ത്രക്രിയകൾ കൂടി നടത്തേണ്ടി വന്നു.
തുടർച്ചയായ ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും ഒടുവിൽ ഇപ്പോൾ ബിന്ദുവിന്റെ വലത് വൃക്കയുടെ പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. എറണാകുളം ലൂർദ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. തുടർചികിത്സയ്ക്കായി ഏകദേശം 9 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 19 വർഷമായി വാടക വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. തൊഴിൽ കൊണ്ട് ഡ്രൈവറാണെങ്കിലും ഭാര്യയുടെ ചികിത്സയും കൂടെയുള്ള അസുഖബാധിതയായ ഭാര്യാമാതാവിന്റെ പരിചരണവും കാരണം ഷാജിമോന് കൃത്യമായി ജോലിക്ക് പോകാൻ സാധിക്കുന്നില്ല. സാമ്പത്തികമായി തകർന്ന ഈ കുടുംബം ഇതുവരെ സുമനസ്സുകളുടെ സഹായം കൊണ്ടാണ് മുന്നോട്ട് പോയത്. ഇനിയുള്ള ചികിത്സയ്ക്ക് മാർഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്ന ഈ കുടുംബം കരുണയുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു.
സഹായങ്ങൾ അയക്കാൻ:
Bank Details:
• Name: Bindhu Sjaji
• Bank: SBI, Chakampuzha Branch
• Account Number: 67322460818
• IFSC: SBIN0070501
• Google Pay: 7510797929

Comments are closed.