Ultimate magazine theme for WordPress.

രാജ്യത്ത് താമസിക്കുന്ന ഉക്രെയ്ൻകാർ റഷ്യ വിടുകയോ പൗരത്വം നേടുകയോ ചെയ്യണം: വ്‌ളാഡിമിർ പുടിൻ

മോസ്കോ : രാജ്യത്ത് താമസിക്കുന്ന ഉക്രൈൻകാർ റഷ്യ വിടുകയോ പൗരത്വം നേടുകയോ ചെയ്യണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യൻ ടൈംസാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ഭാഗികമായി റഷ്യ അധിനിവേശം നടത്തിയ നാല് പ്രദേശങ്ങളിൽ നിന്നുള്ള ഉക്രെയ്‌ൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ ഉത്തരവുകൾ ബാധകമാണെന്ന് റഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സപോരിഷിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഈ ഉത്തരവ് ബാധകമെന്ന് പുടിൻ പറഞ്ഞു. 2014 ൽ റഷ്യ പിടിച്ചെടുത്തതായി അവകാശപ്പെട്ട ക്രിമിയയിലെ താമസക്കാർക്കും ഈ ഉത്തരവ് ബാധകമാണ്.

Sharjah city AG