Ultimate magazine theme for WordPress.

*ഇറാൻ യുദ്ധത്തിൽ യുക്രെയ്ൻ ഇടപെടൽ; ഡ്രോണുകളെ വീഴ്ത്താൻ സെലൻസ്‌കിയുടെ സഹായം!*

 

യുക്രെയ്ൻ : പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഇറാൻ യുദ്ധത്തിൽ ഡ്രോണുകളെ തകർക്കാൻ യുക്രെയ്ൻ നേരിട്ട് സഹായിച്ചതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി സ്ഥിരീകരിച്ചു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. യുക്രെയ്നിൽ നിന്നുള്ള സൈനിക വിദഗ്ധരെയും ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റുകളെയും ഇതിനായി നിയോഗിച്ചിരുന്നുവെന്നും, ഈ ദൗത്യം വലിയൊരു വിജയമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

റഷ്യൻ ആക്രമണങ്ങളെ നേരിടുന്നതിൽ മികച്ച അനുഭവസമ്പത്തുള്ള യുക്രെയ്നിന്റെ ഡ്രോൺ വേധ സാങ്കേതികവിദ്യ പശ്ചിമേഷ്യയിൽ പരീക്ഷിക്കപ്പെട്ടത് വലിയൊരു നീക്കമായാണ് കാണപ്പെടുന്നത്. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ ലംഘനങ്ങളും ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ നടന്ന അമേരിക്കൻ ആക്രമണവും നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്യാപ്പിൽ, യുക്രെയ്നിന്റെ ഈ നേരിട്ടുള്ള ഇടപെടൽ യുദ്ധത്തിന്റെ ഗതിയെത്തന്നെ സ്വാധീനിച്ചേക്കാം.

 

Sharjah city AG

Comments are closed.