കീവ് : രണ്ടു വർഷത്തോളമായി റഷ്യ- ഉക്രൈൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഏകദേശം അറുനൂറോളം കുട്ടികൾ കൊല്ലപ്പെട്ടതായും സന്നദ്ധ സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നു. അതിനാൽ യൂറോപ്യൻ യൂണിയൻ കുട്ടികൾക്കുള്ള സംരക്ഷണം നൽകുന്ന നടപടികൾ വിപുലീകരിക്കാനും സംഘടന ആവശ്യപ്പെടുന്നു. യുദ്ധമുഖത്തു നിന്നും മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സുരക്ഷ തേടുന്നവർക്ക് ഒരു വർഷത്തെ താൽക്കാലിക സംരക്ഷണം മാത്രമേ ലഭിക്കുന്നുള്ളുവെന്നിരിക്കെ, തിരികെ വീണ്ടും യുദ്ധസാഹചര്യങ്ങളിലേക്കു മടങ്ങാൻ അവർ നിർബന്ധിതരാകുന്നു. ഇത് കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ 592 കുട്ടികൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ലക്ഷക്കണക്കിനു കുട്ടികൾ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തു. സംഘർഷം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും കാണിക്കാത്തതും ഇപ്രകാരമുള്ള സംരക്ഷണനടപടികളുടെ ആവശ്യകത എടുത്തുകാണിക്കുന്നു.
