Ultimate magazine theme for WordPress.

യുക്രൈന്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ് ; സെലന്‍സ്കി

വാഷിംഗ്‌ടൺ ഡിസി : യുക്രൈന്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
റഷ്യന്‍ ആക്രമണത്തിനു ശേഷമുള്ള സെലന്‍സ്കിയുടെ ആദ്യ വിദേശപര്യടനമായിരുന്നു വാഷിംഗ്ടണിലേത്. യു.എസിലെത്തിയ സെലന്‍സ്കി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി വൈറ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ക്രൂരമായ യുദ്ധത്തിലൂടെ 300 ദിവസങ്ങൾ കടന്നുപോയി ഒരു രാഷ്ട്രമെന്ന നിലയിൽ നിലനിൽക്കാനുള്ള യുക്രേനിയക്കാരുടെ അവകാശത്തിന് നേരെ പുടിൻ ക്രൂരമായ ആക്രമണം നടത്തി, നിരപരാധികളായ യുക്രേനിയൻ ജനതയെ ഒരു കാരണവുമില്ലാതെ ആക്രമിക്കപ്പെട്ടു ബൈഡന്‍ പറഞ്ഞു. യു.എസ് കോണ്‍ഗ്രസിന്റെ പിന്തുണക്ക് സെലൻസ്കി നന്ദി അറിയിച്ചു. യുക്രൈന്‍ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്ന് ബൈഡന്‍ ഉറപ്പു നല്‍കി. അമേരിക്കന്‍ ജനത എപ്പോഴും യുക്രൈനൊപ്പമുണ്ടാകുമെന്നും ബൈഡന്‍ പറഞ്ഞു. രാജ്യം ഒരിക്കലും റഷ്യക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. രാജ്യം ഒരിക്കലും റഷ്യക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.

Sharjah city AG