Ultimate magazine theme for WordPress.

വിശ്വാസം ഉദാരത വളർത്തുന്നു; യുകെ ക്രൈസ്തവരുടെ പ്രതിമാസ ദാനം 35,000 കടന്നു

ലണ്ടൻ: യുകെയിലെ പൊതുസമൂഹത്തെ അപേക്ഷിച്ച് ക്രൈസ്തവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ മുൻപന്തിയിലെന്ന് റിപ്പോർട്ട്. മാസാവരുമാനത്തിന്റെ പത്തുശതമാനത്തോളം തുക ദാനധർമ്മങ്ങൾക്കായി ക്രൈസ്തവർ മാറ്റിവെക്കുന്നു എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വിശ്വാസവും ബൈബിൾ വായനയും ആളുകളെ കൂടുതൽ ഉദാരമതികളാക്കുന്നുവെന്ന് ജനറോസിറ്റി റിപ്പോർട്ട് 2026 സാക്ഷ്യപ്പെടുത്തുന്നു. സഭയുമായുള്ള ആത്മബന്ധം വർദ്ധിക്കുന്നത് സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നുവെന്നും പഠനം പറയുന്നു. ഏകദേശം 6,000 യുകെ ക്രൈസ്തവരിൽ നടത്തിയ സർവേയുടെയും 15 പ്രമുഖ വിശ്വാസികളുമായി നടത്തിയ ആഴത്തിലുള്ള അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് വൈറ്റ്‌സ്റ്റോൺ ഇൻസൈറ്റ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

Sharjah city AG

Comments are closed.