കോഴിക്കോട്: ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള (സിഎകെ) നേതൃത്വം നൽകുന്ന കേരളത്തിലെ സ്വതന്ത്ര ക്രിസ്ത്യൻ സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഇന്റിപെന്റന്റ് ചർച്ചസ് ഓഫ് കേരളയുടെ നോർത്ത് കേരള പ്രതിനിധി സമ്മേളനം ജൂൺ 22ന് കോഴിക്കോട് കെ പി സി ഫിലദൽഫിയ ചർച്ചിൽ നടന്നു. സി എ കെ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ ഷിജു കുര്യാക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിച്ചു.
“ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പ്രതിസന്ധികൾ” എന്ന വിഷയത്തിൽ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ ക്ലാസ്സുകൾ നയിച്ചു. പാസ്റ്റർ നോബിൾ പി. തോമസ് പ്രസംഗിച്ചു. പാസ്റ്റർ എൻ.വി. ജോയ് സ്വാഗതവും ഷീല. ടി നന്ദിയും പറഞ്ഞു. പാസ്റ്റർ സൈമൺ പാലായിൽ നേതൃത്വം നൽകി.

Comments are closed.