ന്യൂഡൽഹി: നിർമിതബുദ്ധി ഉപയോഗിച്ച് പാഠപുസ്തകങ്ങൾ പ്രാദേശികഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള നടപടികളാരംഭിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി.). സാങ്കേതികവിദ്യയുടെ സഹായത്തോടെ വിവർത്തനംചെയ്യുന്ന പാഠപുസ്തകങ്ങളിലെ തെറ്റുകൾ തിരുത്താൻ വിദഗ്ധരുടെ സഹായംതേടും. പ്രദേശികഭാഷയിൽ എൻജിനിയറിങ്, മെഡിക്കൽ, നിയമബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതിനാൽ സാങ്കേതികവാക്കുകളുടേതുൾപ്പെടെയുള്ള പരിഭാഷയ്ക്ക് നിർമിതബുദ്ധി ഉപയോഗിക്കുന്നതിലെ സാധുത തേടുമെന്ന് എ.ഐ.സി.ടി.ഇ.യും എൻ.എം.സി.യും പ്രതികരിച്ചു.
