Ultimate magazine theme for WordPress.

നൈജീരിയയിലേക്കുള്ള വിമാന സർവീസ് നിർത്താനൊരുങ്ങി യുഎഇ

ദുബായ്:ആഫ്രിക്കൻ രാജ്യത്ത് നിന്ന് പണം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിലും നഷ്ടം പരിമിതപ്പെടുത്തുന്നതിലും ഉള്ള വെല്ലുവിളികൾ കാരണം നൈജീരിയയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിർത്തിവെക്കുന്നതായി എമിറേറ്റ്സ് എയർലൈൻ വ്യാഴാഴ്ച അറിയിച്ചു.
തടഞ്ഞുവച്ച ഫണ്ടുകൾ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ സംഭവവികാസമുണ്ടായാൽ ഈ പ്രയാസകരമായ തീരുമാനം പുനഃപരിശോധിക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ വക്താവ് അറിയിച്ചു. ഏകദേശം 20 വിമാനക്കമ്പനികൾ ആണ് ഈ വർഷം 600 മില്യൺ ഡോളറിന്റെ ടിക്കറ്റ് വിൽപന ഫണ്ട് ആഫ്രിക്കയിൽ നിന്ന് തിരിച്ചയക്കാൻ കഴിഞ്ഞിട്ടില്ലാത്തതെന്നു നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave A Reply

Your email address will not be published.