അബുദാബി: പശ്ചിമേഷ്യയിൽ മിസൈലുകളും ഡ്രോണുകളും പറക്കുമ്പോഴും ഇറാനെതിരെ നേരിട്ടുള്ള സൈനിക നടപടിക്ക് മുതിരാതെ അതീവ സംയമനം പാലിച്ചുകൊണ്ടുള്ള യുഎഇയുടെ നയതന്ത്ര നീക്കം ലോകശ്രദ്ധ നേടുന്നു. മേഖലയിൽ യുദ്ധം രൂക്ഷമാകുമ്പോഴും ‘ക്ഷമയുടെ പാത’ സ്വീകരിക്കാനാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം.
ഒരു വശത്ത് ഇസ്രായേലും അമേരിക്കയും ഇറാനുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ സ്വന്തം സാമ്പത്തിക താൽപ്പര്യങ്ങളും സുരക്ഷയും മുൻനിർത്തിയാണ് യുഎഇ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ ഭാഗത്തുനിന്നുള്ള കടുത്ത പ്രകോപനങ്ങൾ ഉണ്ടായിട്ടും തിരിച്ചടിക്കാതെ സംയമനം പാലിക്കുന്നത് യുഎഇയുടെ ഒരു വലിയ ചൂതാട്ടമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Comments are closed.