Ultimate magazine theme for WordPress.

യുഎഇ റീജിയൻ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സിഇഎം മ്യൂസിക്കൽ ആൽബം \’പ്രതിസന്ധികളിൽ പ്രത്യാശ \’ പ്രകാശനം ചെയ്തു

ഷാർജ: യുഎഇ റീജിയൻ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ക്രിസ്ത്യൻ ഇവാഞ്ജലിക്കെൽ മൂവ്മെന്റ്(CEM) പുറത്തിറക്കിയ \’പ്രതിസന്ധികളിൽ പ്രത്യാശ \’ എന്ന മ്യൂസിക്കൽ ആൽബം സിഇഎം സൺഡേ സ്കൂൾ സംയുക്ത വാർഷികത്തിൽ പ്രകാശനം ചെയ്തു. യുഎഇ റീജിയൻ സിഇഎം നടത്തിയ തീം സോങ് മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത ഗാനങ്ങളാണ് ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവും സംഗീത സംവിധായകനുമായ വിൽ‌സൺ ചെന്നാട്ടിൽ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്ന ആൽബത്തിൽ പ്രശസ്ത ഗായകൻ ഇമ്മാനുവേൽ ഹെന്ററി , പാസ്റ്റർ വക്കം രാജേഷ് , വിദ്യ വിജേഷ് എന്നിവർ പാടുന്നു . റീജിയൻ സിഇഎം പ്രസിഡന്റ് പാസ്റ്റർ.സന്തോഷ് സെബാസ്റ്റ്യൻ , സെക്രട്ടറി ബെൻസ് മാത്യു എന്നിവരാണ് ആൽബം കോഓർഡിനേറ്റ് ചെയ്തിരിക്കുന്നത് .

Sharjah city AG

Comments are closed.