ഷാർജ: ഡിസം. 21 വ്യാഴം മുതൽ 23 ശനി വരെ ഷാർജ യൂണിയൻ ചർച്ചിൽ നടന്ന യുഎഇയിലെ ഇന്റർ കൊളിജിയറ്റ് പ്രയർ ഫെലോഷിപ്പിന്റെ വാർഷിക ക്യാമ്പ് അനുഗ്രഹിതമായി സമാപിച്ചു. പങ്കെടുത്ത വിദ്യാർത്ഥികളിൽ
ഇരുപത്തിയഞ്ചോളം പേർ പൂർണ്ണ സമയ സുവിശേഷ പ്രവർത്തനത്തിനായും
ഇരുന്നൂറ്റമ്പതോളം പേർ സ്വന്തം വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ക്രിസ്തുവിന്റെ സാക്ഷികളാകാനായും സമർപ്പിച്ചു.
ഇവാ. സിബി മാത്യു ബ്രാംഗ്ലൂർ ) ഇവാ. അജി മാർക്കോസ് (കേരള) എന്നിവരാണ് ക്യാമ്പിൽ വിവിധ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തത്. ഒയ്കോസ് – ജീസസ് ഈസ് ഔർ നാച്വറൽ ഹാബിറ്റാറ്റ് എന്നതായിരുന്നു പ്രധാന ചിന്താവിഷയം. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയായിരുന്നു ക്യാമ്പ്.
നാലു വയസു മുതൽ 13 വയസു വരെയുള്ള കുട്ടികൾക്കായി നടന്ന കിഡ്സ് എറൈസ് വിഭാഗവും 13 വയസിനു മുകളിലുള്ള കൗമാരക്കാർക്കായി നടന്ന യുത്ത് എറൈസ് വിഭാഗവും ഈ ക്യാമ്പിന്റെ പ്രത്യേകതകളായിരുന്നു. യു എ ഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു.
വിദ്യാർത്ഥികളിൽ രൂപാന്തരത്തിന് വഴി തെളിച്ച ഈ ക്യാമ്പിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തുവെന്ന്
സന്തോഷ് ഈപ്പൻ, ഗോഡ് വിൻ ഫ്രാൻസിസ് എന്നിവർ ക്രിസ്ത്യൻ ലൈവ് മിഡിയയോട് പറഞ്ഞു.
