യുഎഇ ക്രിസ്ത്യൻ ലൈവ് എഴുത്തു മത്സരം: നീതു നിശാന്തിന് ഒന്നാം സ്ഥാനം സാജൻ കെ ജോർജും ബിജു ജോസഫും രണ്ടും മൂന്നും സ്ഥാനത്ത്
ഷാർജ: ക്രിസ്ത്യൻ ലൈവ് മിഡിയ യു എ ഇ യിൽ നടത്തിയ എഴുത്തു മത്സരത്തിൽ ഫുജൈറ അസംബ്ളിസ് ഓഫ് ഗോഡ് സഭാംഗം നീതു നിശാന്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐപിസി ഗിൽഗാൽ ഷാർജ സഭാംഗം സാജൻ കെ ജോർജിന് രണ്ടാം സ്ഥാനവും ഷാർജ ക്രൈസ്റ്റ് ഫോളോവേഴ്സ് ചർച്ച് സഭാംഗം ബിജു ജോസഫിന് മൂന്നാം സ്ഥാനവും ലഭിച്ചു.
എന്തുകൊണ്ട് ബൈബിൾ എന്നെ ആകർഷിക്കുന്നു എന്നതായിരുന്നു മത്സരവിഷയം. യുഎഇയിലെ വിവിധ എമിറേറ്റ്സുകളിൽ നിന്നായി 71 പേർ പങ്കെടുത്തു.
വിവിധ മേഖലകളിൽ പ്രഗത്ഭരായ ഡോ. ബ്ലസൻ ജോർജ് ( അധ്യാപകൻ, സി എം എസ് കോളെജ് കോട്ടയം), ടൈറ്റസ് ജോൺസൺ ബഹറിൻ (പ്രഭാഷകൻ, ഗ്രന്ഥകാരൻ), ഫിന്നി കാഞ്ഞങ്ങാട് (ഗ്രന്ഥകാരൻ, എഴുത്തുകാരൻ)
ബ്ലസൻ ചെറിയാൻ കാനഡ (പ്രഭാഷകൻ , കൗൺസിലിംഗ്), ഏബ്രഹാം വെൺമണി (ബൈബിൾ അധ്യാപകൻ) ഡാനിയേൽ ഈപ്പച്ചൻ ആസ്ട്രേലിയ (പ്രഭാഷകൻ, യുവജന സംഘാടകൻ), വിന്നി ജിജോ (അധ്യാപിക, കിംഗ് സൗദ് ബിൻ അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി, റിയാദ് ) എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിജയികളെ കണ്ടെത്തിയത്.
ഗോഡ്സ് ഓൺ മിനിസ്ട്രി ദുബൈ, ഗെർഷോം ബിൽസിംഗ് മെയിൻന്റനൻസ് കമ്പിനി , അൽ ഖത്തർ ടൂറിസം എന്നീ സ്ഥാപനങ്ങളാണ് വിജയി കൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്.
