ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.ലഫ്റ്റനന്റ് ഓർമോസസ് ഇൻസ്പെക്ടർ കിം ഡോക്രേക്കർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഫ്റ്റനന്റ് ഓർമോസസ് ഹോം ഫ്രണ്ട് കമാൻഡിൽ സേവനം അനുഷ്ഠിയ്ക്കുകയായിരുന്നു. കിം ഡോക്രേക്കർ പൊലീസ് സെൻട്രൽ ഡിസ്ട്രിക്റ്റിലെ ബോർഡർ ഓഫീസർ ആയിരുന്നു. പ്രതിരോധ നിരയിൽ പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.
